മലപ്പുറം: സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികളുണര്‍ത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും താത്പര്യമെടുക്കണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം നഗരസഭാ വൈസ് ചെയര്‍ പേഴ്സണ്‍ ജിതേഷ് ജി. അനില്‍ അധ്യക്ഷത വഹിച്ചു. മേളയുടെ ആദ്യവില്പന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭാ കൗണ്‍സിലര്‍ കെ.വി. ഗീത മോഹന്‍ നല്കി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി മേളയുടെ നറുക്കെടുപ്പ് കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷല്‍ റിബേറ്റ് ലഭിക്കും.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഉപാധികളോടെ ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്.
ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ കെ. യമുന, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി എം.കെ. ശ്യാം പ്രസാദ്, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെ. ഷിബി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ കെ.എം. റാണി എന്നിവര്‍ പ്രസംഗിച്ചു.